പ്രജ്വൽ രേവണ്ണയുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ചു

Tuesday 07 May 2024 12:18 AM IST
മഹിളാകോണ്‍ഗ്രസ്് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രജ്വല്‍ രേവണ്ണയുടെ ഫോട്ടൊ കത്തിച്ച് പ്രതിഷേധിക്കുന്നു.

കണ്ണൂർ: പ്രധാനമന്ത്രി മോദി നിങ്ങളുടെ മൗനം വെടിയൂ, കൂട്ടബലാത്സംഗം ചെയ്ത പ്രജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യൂ, പെൺമക്കളോട് നീതി പുലർത്തൂ എന്ന മുദ്രാവാക്യം ഉയർത്തി മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രജ്വൽ രേവണ്ണയുടെ ഫോട്ടൊ കത്തിച്ച് പ്രതിഷേധിച്ചു. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ മുഖാന്തിരം രാഷ്ട്രപതിക്ക് നവേദനം നൽകി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, കെ.പി വസന്ത, ഉഷ അരവിന്ദ്, കെ. ഉഷാകുമാരി, ശ്യാമള പാറക്കണ്ടി, എൻ. പദ്മജ, പി. ഗീതു, വിഷിജ, റംല, സുവർണ, ചന്ദ്രവല്ലി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement