ഡോ.മുഹമ്മദ് സലീം നദ്‌വി അന്താരാഷ്ട്ര മതസമ്മേളനത്തിന്

Tuesday 07 May 2024 12:04 AM IST

കൊടുങ്ങല്ലൂർ: ഖത്തറിൽ നടക്കുന്ന അന്താരാഷ്ട്ര മത സംവാദസമ്മേളനത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് ചീഫ് ഇമാം ഡോ.മുഹമ്മദ് സലീം നദ്‌വി പങ്കെടുക്കും. നൂറോളം രാഷ്ട്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളിലെ പണ്ഡിത പ്രതിഭകൾ അതിഥികളായി പങ്കെടുക്കും. മേയ് 7,8 തിയതികളിൽ നടക്കുന്ന അന്താരാഷ്ട്ര മത സംവാദ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പ്രബന്ധം അവതരിപ്പിക്കും. കുടുംബങ്ങളുടെ ധാർമ്മിക പവിത്രതയ്ക്ക് മൂല്യങ്ങളുടെ കാവൽ എന്ന വിഷയത്തിലാണ് സമ്മേളനം. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചാം ദോഹ ഇന്റർഫെയ്ത് ഇന്റർനാഷണൽ അവാർഡ് സമ്മാനിക്കും. അന്താരാഷ്ട്ര സമ്മേളനങ്ങളിലെ സ്ഥിരം ഇന്ത്യൻ പ്രതിനിധിയായ ഡോ:നദ്‌വി, വെളിയമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ത്വാബ നോളജ് ആൻഡ് റിസർച്ച് പാർക്ക് ചെയർമാനുമാണ്.

Advertisement
Advertisement