കാപ്പ ചുമത്തി ജയിലിലടച്ചു

Tuesday 07 May 2024 1:24 AM IST

പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണ്ണാർക്കാട് തെങ്കര പൊതിയിൽ വീട്ടിൽ മുഹമ്മദ് നാഫിയെ(32) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമം ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവിആനന്ദിന്റെ ശുപാർശയിൽ ജില്ലാ കലക്ടർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു തുടർ നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ നാട്ടുകൽ, മലപ്പുറം ജില്ലയിലെ മേലാറ്റുർ, എറണാകുളം ജില്ലയിലെ മുവ്വാറ്റുപ്പുഴ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കുറ്റകരമായി ഭയപ്പെടുത്തുക, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് മുഹമ്മദ് നാഫിക്കെതിരെ കാപ്പ ചുമത്തിയത്.

Advertisement
Advertisement