എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നാളെ

Tuesday 07 May 2024 3:34 AM IST

കല്ലമ്പലം : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ വർക്കല സബ്‌ഡിവിഷന്റെ കീഴിലുള്ള 12 സ്‌കൂളുകളുടെ പാസിംഗ് ഔട്ട് പരേഡ് നാളെ വൈകിട്ട് 4.30ന് കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും.മന്ത്രി കെ.എൻ.ബാലഗോപാൽ സല്യൂട്ട് സ്വീകരിക്കും.

കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിനു പുറമേ ജി.എച്ച്‌.എസ്.എസ് പള്ളിക്കൽ, ജി.എച്ച്.എസ്.എസ് പകൽക്കുറി, എൻ.എൻ.എസ്‌.എച്ച്.എസ്.എസ് മടവൂർ, ജി.എച്ച്.എസ്. എസ് നാവായിക്കുളം, ജി.എച്ച്.എസ്.എസ് ഞെക്കാട്, ജി.എച്ച്.എസ്. എസ് പാളയംകുന്ന്, എസ്. എസ്.പി.ബി. എച്ച്.എസ്.എസ് കടയ്ക്കാവൂർ, എം.ആർ.എം.കെ.എം.എം.എച്ച്‌.എസ്‌.എസ് ഇടവ, ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ, ജി.എച്ച്.എസ്.എസ് വക്കം, സെന്റ് ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ് എന്നീ സ്‌കൂളുകളിലെ 528 കേഡറ്റുകളാണ് പരേഡിൽ പങ്കെടുക്കുന്നത്.

അഡ്വ.വി.ജോയി എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിഷാന്തിനി.ഐ.പി.എസ്, തിരുവനന്തപുരം റൂറൽ ഡി.പി.സി കിരൺ നാരായണൻ ഐ.പി.എസ്, ഡി.പി.സി മുഹമ്മദ് ഷാഫി,വർക്കല ഡി.വൈ.എസ്‌.പി ദീപക് ദൻകർ ഐ.പി.എസ്, പള്ളിക്കൽ ഐ.എസ്.എച്ച്‌.ഒ രാജീവ്‌കുമാർ യു,എസ്.കെ.വി.എച്ച്.എസ് പ്രഥമാദ്ധ്യാപിക ലക്ഷ്‌മി.വി.എസ്, മാനേജർ ആർ.കെ.രാജഗോപാലൻ നായർ എന്നിവർ പങ്കെടുക്കും.

Advertisement
Advertisement