മദ്ധ്യവേനലവധിക്കാല ക്യാമ്പ്

Tuesday 07 May 2024 3:49 AM IST

വെള്ളനാട്:ചാങ്ങ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 8 മുതൽ 26 വരെ വേനൽക്കൂട്ടം എന്ന പേരിൽ സൗജന്യ മദ്ധ്യവേനലവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും.പാട്ട്, ഡാൻസ്,വ്യക്തിത്വ വികസനം,ക്രാഫ്റ്റ്,ഫുട്ബാൾ,ക്രിക്കറ്റ്,ഷട്ടിൽ, നീന്തൽ,യോഗ എന്നിവയിൽ പരിശീലനം നൽകും.8ന് രാവിലെ 10ന് ചൈൽഡ് ഹെൽപ്പ് ലൈൻ അസിസ്റ്റന്റ് സൂപ്പർവൈസർ ശിവപ്രസാദ് രാജേന്ദ്രൻ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യും.പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447750124,9995607034,9747997524എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.ക്യാമ്പിന് ഫീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അറിയിച്ചു.

Advertisement
Advertisement