ഡാർവിന്റെ പരിണാമ സിദ്ധാന്തം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കരുത്: പ്രൊഫ. നഞ്ചുണ്ടയ്യ

Tuesday 07 May 2024 12:26 AM IST

തൃശൂർ: ഡാർവിന്റെ പരിണാമ സിദ്ധാന്തം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കരുതെന്ന് ഗവേഷകനും ബംഗളൂരു സെന്റർ ഫൊർ ഹ്യുമൻ ജനിറ്റിക്‌സിലെ പ്രൊഫസറുമായ വിദ്യാനന്ദ് നഞ്ചുണ്ടയ്യ. ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെ ജി.എസ്. പത്മകുമാർ മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനമായ പ്രകൃതി നിർദ്ധാരണം എന്ന തത്വം ജീവികളുടെ ആകൃതി വലിപ്പം, ഗുണങ്ങൾ, പെരുമാറ്റം എന്നിവയിലുള്ള വൈവിദ്ധ്യം വിശദീകരിക്കാനുള്ള മാർഗമാണ്. അത് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുകയല്ല മറിച്ച് പഠിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്ന് നഞ്ചുണ്ടയ്യ പറഞ്ഞു.

സൊസൈറ്റി കേരളാ ചാപ്റ്റ‌ർ പ്രസിഡന്റ് ഡോ. പി.എസ്. ബാബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ. തങ്കച്ചൻ, സംസ്ഥാന കമ്മിറ്റി അംഗം ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഹരികുമാർ, സെക്രട്ടറി പി.പി. സജീവ് കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement