കൊവിഷീൽഡ്: ഹർജി പരിഗണിക്കാൻ സുപ്രീംകോടതി

Tuesday 07 May 2024 12:27 AM IST

ന്യൂഡൽഹി : കൊവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ പഠിക്കാൻ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സമിതി രൂപീകരിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കാൻ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കുത്തിവയ്പിനെ തുടർന്ന് പാർശ്വഫലങ്ങൾക്ക് നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്നും അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് രാജ്യത്ത് ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ്. ഇന്ത്യയിൽ 175 കോടി ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഉപയോഗിച്ചത്.

Advertisement
Advertisement