പഠിച്ച കലാലയങ്ങൾ എക്കാലത്തെയും മേൽവിലാസം

Tuesday 07 May 2024 12:30 AM IST

തൃശൂർ: പഠിച്ച കലാലയങ്ങൾ ഓരോ വ്യക്തിയുടെയും എക്കാലത്തെയും മേൽവിലാസമാണെന്ന് കില ഡയറക്ടർ ഡോ.ജോയ് ഇളമൺ അഭിപ്രായപ്പെട്ടു. തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം 'ഓർമ്മച്ചെപ്പ് 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയ് ഇളമൺ. കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകി. ഒ.എസ്.എ പ്രസിഡന്റ് സി.എ.ഫ്രാൻസിസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ഫാ.ഡോ.മാർട്ടിൻ, എക്‌സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ, ഒ.എസ്.എ സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, കൺവീനർ ഡോ.കെ.പി.നന്ദകുമാർ, സി.വി.അജി എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥികളായ വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ.അനിൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.എം.മനോഹരൻ, ഡോ.ടി.ടി.പോൾ, ബാബു വെളപ്പായ, ഗിറ്റാറിസ്റ്റ് പി.ഡി.തോമസ് എന്നിവരെ ആദരിച്ചു.

Advertisement
Advertisement