മമതയുടെ ഗുണ്ടായിസം അനുവദിക്കില്ല: ആനന്ദബോസ്

Tuesday 07 May 2024 12:30 AM IST

കൽക്കത്ത: ലൈംഗികാരോപണ വിധേയനായ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കേരളസന്ദർശനം പൂർത്തിയാക്കി കൽക്കത്തയിൽ മടങ്ങിയെത്തി. തനിക്കെതിരെ വൃത്തികെട്ട രാഷ്‌ട്രീയ നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടായിസത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം രാജ്‌ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് അയച്ചു. രാജ്‌ഭവനിലെ സി.സി ടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടു. ഗവർണറുടെ നിർദ്ദേശത്തെ തുടർന്ന് നേരത്തെ അയച്ച നോട്ടീസിനോട് രാജ്‌ഭവൻ പ്രതികരിച്ചിരുന്നില്ല. അതിനിടെ നുണ പരിശോധനയ്‌ക്ക് വിധേയയാകാമെന്ന് പരാതിക്കാരി അറിയിച്ചതായി റിപ്പോർട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലമായതിനാലാണ് മുഖ്യമന്ത്രി വിഷയം ചർച്ചയാക്കുന്നതെന്നും ഗവർണർ രാഷ്ട്രീയത്തിന് അതീതനാണെന്നും ആനന്ദബോസ് ഇന്നലെ ആവർത്തിച്ചു. മുഖ്യമന്ത്രി എന്നെക്കുറിച്ച് ഒരുപാട് മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, താനൊരിക്കലും അതേ ഭാഷയിൽ പ്രതികരിച്ചിട്ടില്ല. വിദ്വേഷ രാഷ്ട്രീയമാണ് മമത ബാനർജി നടത്തുന്നത്-ആനന്ദബോസ് പറഞ്ഞു.

Advertisement
Advertisement