വ്യോമസേനയ്ക്ക് രണ്ടാം സി 295 വിമാനവും

Tuesday 07 May 2024 7:27 AM IST

മാഡ്രിഡ്: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ സി 295 രണ്ടാം വിമാനവുമെത്തി. യൂറോപ്യൻ ഭീമനായ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് ആണ് നിർമ്മാതാക്കൾ. ആദ്യ വിമാനം കഴിഞ്ഞ വർഷം സെപ്തംബറിലാണ് വ്യോമസേനയുടെ ഭാഗമായത്.

56 വിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിട്ടുള്ളത്. ഇതിൽ 16 എണ്ണം സ്‌പെയ്നിലെ സെവില്ലിലുള്ള എയർബസ് പ്ലാന്റിൽ നിർമ്മിക്കും. 2025 ഓഗസ്​റ്റിനുള്ളിൽ ഇവ കൈമാറും

40 എണ്ണം വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ ( ടി.എ.എസ്.എൽ ) നിർമ്മിക്കാൻ നേരത്തേ കരാറായിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് നിർമ്മാണം. വഡോദര പ്ലാന്റിൽ നിർമ്മിക്കുന്ന ആദ്യ സി 295 2026ൽ പുറത്തിറങ്ങും.

2031ൽ സി 295 മുഴുവനും വരുന്നതോടെ കാലപ്പഴക്കമേറിയ അവറോ 748 വിമാനങ്ങൾ വ്യോമസേന ഒഴിവാക്കും. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ് സി 295. സ്പെയ്ൻ, ഈജിപ്റ്റ്, പോളണ്ട്, കാനഡ, ബ്രസീൽ, മെക്സിക്കോ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഉപയോഗിക്കുന്നു.

₹ 21,935 കോടി

എയർബസുമായുള്ള

ഇന്ത്യയുടെ കരാർ

സി 295 കരുത്തൻ

 ഭാരവാഹക ശേഷി 10 ടൺ

 71 സൈനികർക്ക് യാത്ര ചെയ്യാം

 30,000 അടി വരെ ഉയരത്തിൽ പറക്കും

 പരമാവധി വേഗത മണിക്കൂറിൽ 480 കിലോമീറ്റർ

 ചെറിയ റൺവേയിലും ടേക്ക് ഓഫും ലാൻഡിംഗും

 നീളം 24.46 മീറ്റർ, ഉയരം 8.66 മീറ്റർ

ഒന്നിലധികം ദൗത്യം

 പാരഷൂട്ട് / കാർഗോ ഡ്രോപ്പിംഗ്

 ഇലക്ട്രോണിക് സിഗ്നൽസ് ഇന്റലിജൻസ്

 സമുദ്ര നിരീക്ഷണം, ചരക്ക് നീക്കം

 ദുരന്ത നിവാരണ പ്രവർത്തനങ്ങൾ

Advertisement
Advertisement