ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം

Wednesday 08 May 2024 1:01 AM IST

ആറ്റിങ്ങൽ: വേനൽമഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

വീട്ടിനകത്ത് ശ്രദ്ധിക്കാൻ

1) ഫ്രിഡ്ജിന്റെ പിറകിലെ ട്രേ

2) ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ

3) വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടി പാത്രങ്ങൾ

4) ഉപയോഗിക്കാത്ത ക്ലോസെറ്റ്, മുഷിഞ്ഞ വസ്ത്രങ്ങൾ വീടിന് വെളിയിൽ സൂക്ഷിക്കുക.

5) ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി,ടയർ,ആട്ടുകല്ല്,ഉരൽ,ക്ലോസറ്റുകൾ വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക.

6) ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക

7) വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടി സൂക്ഷിക്കുക

8) പൊതുയിടങ്ങളിൽ പാഴ്‌വസ്തുക്കൾ വലിച്ചെറിയരുത്.

 ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക

 കൊതുകുകടി ഏൽക്കാതിരിക്കാൻ

1) കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക

2) ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

3) ജനൽ, വാതിൽ എന്നിവിടങ്ങളിൽ കൊതുകുവല ഘടിപ്പിക്കുക

4) പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക

Advertisement
Advertisement