കഞ്ചാവ് വില്പന: യുവാവ് പിടിയിൽ

Wednesday 08 May 2024 1:11 AM IST


കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്കുൾപ്പെടെ കഞ്ചാവ് വില്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. പള്ളിമുക്ക്ചന്തയിൽ മീൻകച്ചവടം നടത്തുന്ന അയത്തിൽ പുത്തനഴികത്ത് വീട്ടിൽ റിയാസാണ് (39) ഇരവിപുരം പള്ളിമുക്കിൽ നിന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റി​ലായത്. ചെറിയ പൊതികളിലാക്കിയ നൂറ് ഗ്രാം വീതമുള്ള കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. മഫ്തിയിൽ ആണ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇയാൾക്ക് മുന്നിലേക്ക് എത്തിയത്. ഇവരെ കണ്ടയുടൻ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞോടിയ റി​യാസി​നെ ഇരുചക്രവാഹനത്തിൻ പിന്തുടർന്നാണ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി നർക്കോട്ടിക് സ്‌ക്വാഡാണ് റിയാസിനെ പിടികൂടിയത്.

Advertisement
Advertisement