യുവാവിനെ കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Wednesday 08 May 2024 12:13 AM IST

ചങ്ങനാശേരി : ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച ചെത്തിപ്പുഴ വെരൂർ റെയിൽവേ ക്രോസ് ഭാഗത്ത് പുതുശ്ശേരി വീട്ടിൽ പി.ജെ.ജയേഷ് (31) നെ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 ഓടെ പാലത്തറ ഭാഗത്തെ ബാറിൽ എത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കും കാലിനും അടിക്കുകയുമായിരുന്നു. ഒരാഴ്ച മുൻപ് ഇവിടെവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement