കണ്ണൂർ യൂണി. അറിയിപ്പുകൾ

Friday 19 July 2019 10:37 PM IST

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.പി.എഡ്. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 30 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ കളരിപ്പയറ്റ്, പി.ജി. ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

2014 അഡ്മിഷൻ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ എം.കോം, എം.എ. സപ്ലിമെന്ററി പരീക്ഷാ ഫലവും റീരജിസ്ട്രേഷൻ പൂർത്തിയാക്കിയ ഒന്നും രണ്ടും നാലും സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും ആഗസ്റ്റ് 1 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

30 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഇന്റേണൽ മാർക്ക് സമർപ്പണം
നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 22 മുതൽ 24 വരെ ഓൺലൈനായി സമർപ്പിക്കാം. ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ.