കീശ കീറാതെ ഭക്ഷണം കഴിക്കാം !  റെയിൽവേ യാത്രക്കാർക്ക് ഇക്കണോമി മീൽസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കും

Tuesday 07 May 2024 9:17 PM IST

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയും, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും(ഐ.ആർ.സി.ടി.സി) സംയുക്തമായി ഇന്ത്യയിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ ജനങ്ങൾക്കായി ഇക്കണോമി മീൽസ് ഫോർ ജനറൽ കോച്ചസ് എന്ന പദ്ധതി നടപ്പിലാക്കി. സാധാരണ യാത്രക്കാർ യാത്രചെയ്യുന്ന ജനറൽ കോച്ചുകളെ കേന്ദ്രീകരിച്ചാണ് ഇക്കണോമി മീൽസിന്റെ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയും ഗുണമേന്മയും ശുചിത്വവുമുള്ള ഭക്ഷണമാണ് ഇക്കണോമി മീൽസിലൂടെ വിതരണം ചെയ്യുന്നത്.

വിഭവങ്ങൾ; വില

ഇക്കണോമി മീൽസ്

(ലെമൺ റൈസ്/പുളി സാദം/തൈര് സാദം/ദാൽ കിച്ചടി (200 ഗ്രാം),അച്ചാർ,സ്പൂൺ): 20 രൂപ

ജനതാഖാന

പൂരി ബജി (325 ഗ്രാം):20 രൂപ

ലഘുഭക്ഷണം

സൗത്ത് ഇന്ത്യൻ റൈസ്(350 ഗ്രാം),പൊങ്കൽ(350 ഗ്രാം),മസാല ദോശ (350 ഗ്രാം): 50 രൂപ

വെള്ളം: 15 രൂപ

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയിൽവേസ്റ്റേഷനുകളിലും കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ

നിലവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ആദ്യത്തെ പ്ളാറ്റ് ഫോമിലെ കൊല്ലം - നാഗർകോവിൽ വശങ്ങളിലാണ് രണ്ട് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ എത്തുന്നവർക്ക് കൗണ്ടറിൽ നിന്ന് വിലക്കുറവിൽ ഭക്ഷണം വാങ്ങിക്കാം.

വരും ദിവസങ്ങളിൽ മറ്റു പ്ളാറ്റ്ഫോമിലേക്കും വ്യാപിക്കുമെന്ന് ഐ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു.

Advertisement
Advertisement