വിധി നിരാശാജനകം, അപ്പീൽ നൽകും : മാത്യു കുഴൽനാടൻ

Thursday 09 May 2024 1:37 AM IST

തിരുവനന്തപുരം: മാസപ്പടി കേസിൽ നിരാശാജനകമായ വിധി പ്രതീക്ഷിച്ചില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. മുഖ്യമന്ത്രിയെയും മകളെയും ശിക്ഷിക്കാനല്ല, അവർക്കെതിരായ അന്വേഷണത്തിനാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും വ്യക്തിവിരോധമില്ല.ഹർജി കൊടുത്തത് അവരെ തേജോവധം ചെയ്യാനല്ലെന്നും പൊതുസമൂഹത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

28 രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. വിധി നിരാശപ്പെടുത്തുന്നതാണെങ്കിലും ആത്മവിശ്വാസം തകരില്ല.
അഴിമതിക്കെതിരായ പോരാട്ടം എളുപ്പമല്ല. മുഖ്യമന്ത്രിക്കെതിരായി നിയമപോരാട്ടം നടത്തുന്നതുകാരണം തനിക്കെതിരെ എട്ട് കേസുകളിൽ അന്വേഷണം നടക്കുകയാണ്. സി.പി.എം നേതാക്കൾ എത്ര പരിഹസിച്ചാലും പേരാട്ടം തുടരും. പ്രതിപക്ഷനേതാവിന്റെ അനുമതി വാങ്ങിയാണ് കേസിന് പോയതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

 കു​ഴ​ൽ​നാ​ടൻ ശ​ല്യ​ക്കാ​ര​നായ വ്യ​വ​ഹാ​രി​:​ഇ.​പി

മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ശ​ല്യ​ക്കാ​ര​നാ​യ​ ​വ്യ​വ​ഹാ​രി​യാ​ണെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ.
മാ​സ​പ്പ​ടി​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​വി​ധി​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​യും​ ​കു​ഴ​ൽ​നാ​ട​ന്റെ​യും​ ​നു​ണ​ ​പ്ര​ചാ​ര​ണ​ത്തി​നേ​റ്റ​ ​തി​രി​ച്ച​ടി​യാ​ണ്.​ ​കു​ഴ​ൽ​നാ​ട​ന് ​തെ​ളി​വി​ന്റെ​ ​ക​ണി​ക​ ​പോ​ലും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.
ഒ​രു​ ​ക​ട​ലാ​സ് ​പോ​ലും​ ​കോ​ട​തി​യി​ൽ​ ​കൊ​ടു​ക്കാ​നു​ണ്ടാ​യി​ല്ലെ​ന്നും​ ​ക​വ​ല​ ​പ്ര​സം​ഗം​ ​കോ​ട​തി​യി​ൽ​ ​തെ​ളി​വാ​കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മ​ക​ൾ​ ​വീ​ണ​യെ​യും​ ​ക്രൂ​ര​മാ​യി​ ​വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു.​ ​വി.​ഡി​ ​സ​തീ​ശ​നെ​ക്കാ​ൾ​ ​വ​ലി​യ​വ​നാ​കാ​ൻ​ ​ശ്ര​മി​ച്ച​ ​കു​ഴ​ൽ​നാ​ട​ൻ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു.​ ​നി​യ​മ​സ​ഭാ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളോ​ട് ​മാ​പ്പ് ​പ​റ​ഞ്ഞ് ​കു​ഴ​ൽ​ന​ട​ൻ​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​രാ​ജി​വെ​യ്ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement