ദിയയ്‌ക്ക് പിറന്നാൾ സമ്മാനം നൽകി അമ്മ; ഇത്തവണത്തെ ആഘോഷം കാമുകനൊപ്പം പട്ടായയിൽ, വീഡിയോ വൈറൽ
നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷ് ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പട്ടായയിൽ അശ്വിനൊപ്പം ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ദിയ ഇപ്പോൾ. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഡയമണ്ട് കമ്മലാണ് അശ്വിൻ ദിയയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. കമ്മലുകൾ അണിഞ്ഞുകൊണ്ടുള്ള വീഡിയോയും ദിയ പങ്കു വച്ചു.
ഇത്തവണ പിറന്നാളിന് അമ്മ സിന്ധു കൃഷ്ണയും ദിയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരുന്നു. രണ്ടു സ്വർണ വളകളാണ് ദിയയ്ക്ക് സിന്ധു കൃഷ്ണ നൽകിയത്. സ്വന്തമായി ആഭരണ ബിസിനസ് നടത്തുന്നുണ്ട് ദിയ. 'ഒ ബൈ ഓസി' എന്ന ബ്രാൻഡ് പ്രധാനമായും ഓൺലൈൻ വില്പനയാണ്.
വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് വില്പന. അടുത്തിടെ അശ്വിൻ ഗണേഷിന്റെ പിറന്നാൾ സ്റ്റാർ ഹോട്ടലിൽ ദിയ ആഘോഷിച്ചിരുന്നു.ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രിയപ്പെട്ടവർ കരുതുന്നു.അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് '2024 സെപ്തംബർ' എന്ന് ദിയ കുറിച്ചിരുന്നു.