പുസ്തക പ്രകാശനം
Thursday 09 May 2024 3:21 AM IST
വർക്കല: മേൽവെട്ടൂർ രാജുശ്രീനിലയം രചിച്ച 'കെ.പി.ബ്രഹ്മാനന്ദൻ പാടിപ്പതിഞ്ഞ നിഴൽപ്പാടുകൾ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് രാത്രി 7.30ന് ചെറുന്നിയൂർ കാറ്റാടിമൂട് യോഗിശ്വരാലയ ദുർഗാദേവി ക്ഷേത്രത്തിൽ നടക്കും.ആകാശവാണി, ദൂരദർശൻ കേന്ദ്രം മുൻ പ്രോഗ്രാംപ്രൊഡ്യൂസർ എം.എസ് രാധാകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യും.ഇടുക്കി എസ്.എൻ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സനൽകുമാർ. ടി പുസ്‌തകം സ്വീകരിക്കും.സോപാനം വിക്രമൻ നായർ അദ്ധ്യക്ഷത വഹിക്കും. സജികുമാർ സ്വാഗതവും മേൽവെട്ടൂർ രാജുശ്രീനിലയം നന്ദിയും പറയും.