ഡോ. പി.പല്പു മെമ്മോറിയൽ റിസർച്ച് സെന്ററിൽ പ്രഭാഷണം

Thursday 09 May 2024 3:24 AM IST

തിരുവനന്തപുരം: ഡോ. പി.പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും രണ്ടാംശനിയാഴ്ച നടത്തിവരാറുള്ള പ്രഭാഷണം 11ന് വൈകിട്ട് 4.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. 'ഗുരുദേവ ധർമ്മം നിത്യജീവിതത്തിൽ' എന്ന വിഷയത്തിൽ കെ.എസ്. ശിവരാജൻ പ്രഭാഷണം നടത്തും.അഡ്വ.കെ.സാംബശിവൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് രാധാകൃഷ്ണൻ സ്വാഗതം പറയും.പ്രഭാഷണത്തിനുശേഷം ചർച്ചയും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.എൽ. ഉഷാരാജ് അറിയിച്ചു.

Advertisement
Advertisement