അപ്രതീക്ഷിത മടക്കത്തിൽ സംഗീത് ശിവൻ

Thursday 09 May 2024 6:11 AM IST

അവസാന ചിത്രമായ കപ്കപി അടുത്ത മാസം റിലീസിന് ഒരുങ്ങവേയാണ് വിയോഗം

അച്ഛനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനൊപ്പം ഡോക്യുമെന്ററികളുടെ ഭാഗമായാണ് സംഗീത് ശിവൻ കലാ പ്രവർത്തനം തുടങ്ങുന്നത്. തുടക്കത്തിൽ ഡോക്യുമെന്ററികളിലാണ് പ്രധാനമായും ശ്രദ്ധിച്ചത്.സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റെ പ്രേരണയിൽ

1990 ൽ രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്രം. പൊലീസ് ക്രൈം സ്റ്റോറിയായ വ്യൂഹം വ്യത്യസ്തമായ മേക്കിങും കഥ പറച്ചിലും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച യോദ്ധ ആണ് സംഗീത ശിവൻ മലയാളത്തിന് നൽകിയ മാസ്റ്റർ പീസ്.

അരവിന്ദ് സ്വാമിയും ഗൗതമിയും അഭിനയിച്ച ഡാഡി, മോഹൻലാൽ നായകനായ ഗാന്ധർവ്വം, നിർണയം എന്നീ ചിത്രങ്ങൾ പിന്നാലെ ഒരുക്കി. ജോണിക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 1997 ൽ സണ്ണി ഡിയോൾ നായകനായ സോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് പ്രവേശം. സന്ധ്യ, ചുരാലിയ ഹേ തുംനേ, ക്യ കൂൾ ഹേ തും, അപ്ന സപ്ന മണി, ഏക് ദ് പവർ ഒഫ് വൺ ക്ളിക്ക്, യാംല വഗ്‌ല ദിവാന എന്നീ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.2000 ൽസംവിധാനം ചെയ്ത സ്നേപൂർവം അന്ന ആണ് സംഗീത് ശിവൻ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.ഇഡിയറ്റ്സ്, ഇ എന്നീ മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.മലയാളത്തിൽ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ സന്തോഷ് ശിവനായിരുന്നു. യോദ്ധ എന്ന ചിത്രത്തിലൂടെ എ.ആ‌ർ. റഹ്മാനെ മലയാളത്തിലേക്ക് എത്തിച്ചതും സംഗീത് ശിവൻ തന്നെ.

2023 ലെ മലയാളത്തിലെ ബ്ളോക് ബസ്റ്റർ ഹിറ്റുകളിലൊന്നായ രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കപ്കപി ആണ് അവസാന ചിത്രം. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാണ്ഡെ, തുഷാർ കപൂർ, സിന്ധി ഇദ്‌നി, സോണിയ റാത്തി തുടങ്ങിയവ‌ർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അടുത്ത മാസം റിലീസ് ഒരുങ്ങവേയാണ് സംഗീത് ശിവന്റെ അപ്രതീക്ഷിത വിയോഗം. സംവിധാന ജീവിതത്തിൽ വഴിത്തിരിവായ യോദ്ധയുടെ രണ്ടാം ഭാഗം, മമ്മൂട്ടി നായകനായ സിനിമ ഈ രണ്ട് സ്വപ്നങ്ങൾ ബാക്കിവച്ചാണ് സംഗീത് ശിവന്റെ മടക്കം.

സ്നേ​ഹ​ ​സ​മ്പ​ന്ന​നാ​യ​ ​സ​ഹോ​ദ​ര​ൻ​-​ ​മോ​ഹ​ൻ​ലാൽ

സം​വി​ധാ​യ​ക​ൻ​ ​സം​ഗീ​ത് ​ശി​വ​ന്റെ​ ​വി​യോ​ഗ​ത്തി​ൽ​ ​ അനുശോചിച്ച് മോ​ഹ​ൻ​ലാൽഹൃ​ദ​യ​ഭേ​ദ​ക​മാ​യ​ ​കു​റി​പ്പ് ​പ​ങ്കു​വ​ച്ചു.
സം​വി​ധാ​ന​ത്തി​ലും​ ​ഛാ​യാ​ഗ്ര​ഹ​ണ​ത്തി​ലും​ ​ത​ന്റേ​താ​യ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച,​ ​പ്രി​യ​പ്പെ​ട്ട​ ​സം​ഗീ​ത് ​ശി​വ​ൻ,​ ​എ​നി​ക്ക് ​സു​ഹൃ​ത്തി​നേ​ക്കാ​ളു​പ​രി​ ​സ്നേ​ഹ​സ​മ്പ​ന്ന​നാ​യ​ ​ഒ​രു​ ​സ​ഹോ​ദ​ര​ൻ​ ​കൂ​ടി​യാ​യി​രു​ന്നു.​ ​യോ​ദ്ധ​യും,​ ​ഗാ​ന്ധ​ർ​വ​വും,​ ​നി​ർ​ണ്ണ​യ​വും​ ​ഒ​ക്കെ​ ​ഓ​രോ​ ​മ​ല​യാ​ളി​യു​ടെ​യും​ ​മ​ന​സി​ൽ​ ​ആ​ഴ​ത്തി​ൽ​ ​പ​തി​ഞ്ഞ​ത്,​ ​അ​വ​യു​ടെ​യെ​ല്ലാം​ ​പി​ന്നി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​തി​ഭാ​സ്പ​ർ​ശം​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ്.​ ​കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞാ​ലും​ ​സം​ഗീ​ത് ​എ​ന്ന​ ​മ​ഹാ​പ്ര​തി​ഭ​യെ​ ​ക​ലാ​കേ​ര​ളം​ ​ആ​ദ​ര​വോ​ടെ​ ​ഓ​ർ​ക്കും,​ ​അ​ദ്ദേ​ഹം​ ​സൃ​ഷ്ടി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​അ​ന​ശ്വ​ര​രാ​യി​ ​നി​ല​കൊ​ള്ളും.​ ​പ്രി​യ​ ​സ​ഹോ​ദ​ര​ന് ​വേ​ദ​ന​യോ​ടെ​ ​വി​ട.​മോ​ഹ​ൻ​ലാ​ൽ​ ​പ​റ​ഞ്ഞു.