എസ്.എസ്.എൽ.സി കാസർകോട് 99.64 ശതമാനം

Wednesday 08 May 2024 10:02 PM IST

പരീക്ഷയെഴുതിയത് 20547

ഉപരിപഠനയോഗ്യത 20473

നൂറുശതമാനം നേടിയ സർക്കാർ വിദ്യാലയങ്ങൾ 79

നൂറുശതമാനം നേടിയ എയിഡഡ് വിദ്യാലയങ്ങൾ 29

റവന്യു ജില്ലയിൽ മുഴുവൻ എ പ്ളസ് നേടിയത് 1127

കാസർകോട്: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 20547 വിദ്യാർത്ഥികളിൽ 20473 പേരും ഉന്നത പഠനത്തിന് അർഹത നേടി. വിജയശതമാനം 99.64.ആകെ പരീക്ഷയെഴുതിയ 20547 കുട്ടികളിൽ 20473 പേർ ഉപരിപഠനയോഗ്യത നേടി. 10649 ആൺകുട്ടികളും 9824 പെൺകുട്ടികളുമാണ്. നൂറ് മേനി നേടിയ സർക്കാർ സ്‌കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ സ്‌കൂളിൽ. നൂറ് മേനി നേടിയ എയ്ഡഡ് സ്‌കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ്.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 99.38 ശതമാനമാണ് വിജയനിരക്ക്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.97 ശതമാനം കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും 1127 എ പ്ളസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയത് 1783 കുട്ടികളാണ്.

79 സർക്കാർ വിദ്യാലയങ്ങൾക്കും 29 എയ്ഡഡ് സ്‌കൂളുകളും നൂറ് മേനി വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത ലഭിക്കാത്തത്. 20 ശതമാനം വിദ്യാർത്ഥികളും എ പ്ലസ് നേടി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ മലയാളം ഒന്നാം പേപ്പറിന് 6081 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 5572 കുട്ടികളും ഇംഗ്ലീഷിന് 2640 കുട്ടികളും ഹിന്ദിക്ക് 3206 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 2469 കുട്ടികളും ഊർജ്ജ തന്ത്രത്തിന് 2223 കുട്ടികളും രസതന്ത്രത്തിന് 3031 കുട്ടികളും ബയോളജിക്ക് 3504 കുട്ടികളും ഗണിതത്തിന് 2175 കുട്ടികളും ഐ.ടിക്ക് 5695 കുട്ടികളും എപ്ലസ് നേടി.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ മലയാളം ഒന്നാം പേപ്പറിന് 5843 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 6055 കുട്ടികളും ഇംഗ്ലീഷിന് 3167 കുട്ടികളും ഹിന്ദിക്ക് 3985 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 3596 കുട്ടികളും ഊർജ്ജ തന്ത്രത്തിന് 3078 കുട്ടികളും രസതന്ത്രത്തിന് 3868 കുട്ടികളും ബയോളജിക്ക് 4391 കുട്ടികളും ഗണിതത്തിന് 2747 കുട്ടികളും ഐ.ടിക്ക് 6377 കുട്ടികളും എപ്ലസ് നേടി.


വിദ്യാർത്ഥികളെ അഭിനന്ദിച്ച് ജില്ലാ കളക്ടർ

എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു. വിജയത്തിന് വിദ്യാർഥികൾക്ക് പിന്തുണ നൽകിയ അദ്ധ്യാപകർക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും രക്ഷിതാക്കൾക്കും ജില്ലാകളക്ടർ അഭിനന്ദനമറിയിച്ചു.

Advertisement
Advertisement