ആശയവിനിമയ പരിപാടി
Thursday 09 May 2024 12:48 AM IST
ആലപ്പുഴ: കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ്, നേവിയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കും വേണ്ടി ആശയവിനിമയ പരിപാടി സംഘടിപ്പിക്കും. ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ മേയ് 16 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പരിപാടിയിൽ പെൻഷൻ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണാം. ഏറ്റവും പുതിയ വെൽഫെയർ സ്‌കീമുകളെക്കുറിച്ചും വിശദീകരിക്കും. ഫോൺ: 04772245673.