ഡി.എസ്.ടി.എ സംസ്ഥാനസമ്മേളനം

Thursday 09 May 2024 1:17 AM IST

ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.എസ്.ടി.എ) സംസ്ഥാനസമ്മേളനം ഇന്നും നാളെയും പെരുന്ന മന്നത്ത് പാർവ്വതിയമ്മ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് പതാക ഉയർത്തൽ, 10.30ന് പ്രതിനിധിസമ്മേളനം, തുടർന്ന് വിദ്യാഭ്യാസസെമിനാർ, 11-ന് സ്‌കൂൾ ഘടനാമാറ്റം ആശങ്ക എന്നവിഷയത്തിൽ സെമിനാർ. നാളെ രാവിലെ ഒൻപതിന് മന്നം സമാധിയിൽപുഷ്പാർച്ചന. 10.30-ന് നടക്കുന്ന പൊതുസമ്മേളനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്. എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ്. സ്‌കൂൾസ് ജനറൽ മാനേജർ അഡ്വ.ടി.ജി. ജയകുമാർ സന്ദേശം നൽകും.

Advertisement
Advertisement