പോയാലോ,​ ആനവണ്ടിയിൽ അടിപൊളിട്രിപ്പ്

Thursday 09 May 2024 1:21 AM IST

കോട്ടയം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല വിനോദസഞ്ചാര യാത്രകൾ ഊർജിതമായി. ചതുരംഗപാറ, മൂന്നാർ മാമലകണ്ടം, മലക്കപ്പാറ, അഞ്ചുരുളി വാഗമൺ, ഗവി, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ ആയി ട്രിപ്പുകൾ. 50 പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം എല്ലാഡിപ്പോകളിലും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 9 ലക്ഷം രൂപയോളമാണ് വരുമാനം ലഭിച്ചത് പരിചയം ഇല്ലാത്ത ആളുകൾ ചേർന്ന് രാവിലെ തുടങ്ങുന്ന യാത്ര, ആട്ടവും പാട്ടുമായി തകർത്താടി വൈകുന്നേരം അവസാനിക്കുമ്പോൾ ചിരകാല പരിചിതർ ആയി, ആനവണ്ടി ഫാൻസ് ആയി അവർ മാറുകയാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറഞ്ഞു.

വിളിക്കൂ കറങ്ങാം

കോട്ടയം 9400600530 8078248210

ചങ്ങനാശ്ശേരി 7510112360 8593027457

വൈക്കം

9995987321 9072324543

പാലാ 8921531106

ഈരാറ്റുപേട്ട 9947084284

പൊൻകുന്നം 9497888032

എരുമേലി 9447287735