ഗെയിം ഒഫ് ത്രോൺസ് താരം  ഇയാൻ ഗെൽഡർ അന്തരിച്ചു

Thursday 09 May 2024 7:26 AM IST

ലണ്ടൻ : ഗെയിം ഒഫ് ത്രോൺസ് സീരീസിലൂടെ പ്രശസ്‌തനായ ബ്രിട്ടീഷ് നടൻ ഇയാൻ ഗെൽഡർ (74) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. ഗെയിം ഒഫ് ത്രോൺസിന്റെ 12 എപ്പിസോഡുകളിൽ കെവൻ ലാന്നിസ്റ്റർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഡോക്ടർ ഹൂ, സ്നാച്ച്, ഫിഫ്റ്റീൻ - ലവ്, ദ ബിൽ, എഡ്വേഡ് ദ കിംഗ്, റോബിൻ ഹുഡ് തുടങ്ങി നിരവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു. ദ ഫൂൾ, കിംഗ് റാൽഫ് തുടങ്ങിയ ഏതാനും ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. നടൻ ബെൻ ഡാനിയൽസായിരുന്നു ജീവിത പങ്കാളി.

Advertisement
Advertisement