പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടു; ബൈക്കും കത്തിച്ചു

Friday 10 May 2024 8:16 AM IST

പത്തനംതിട്ട: അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകൾ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്ചു. പുലർച്ചെയായിരുന്നു സംഭവം.

സംഭവ സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. വീടിന്റെ പൂട്ട് പൊളിച്ചാണ് അജ്ഞാതർ അകത്തുകയറിയത്. തുടർന്ന് മുറിക്കുള്ളിൽ തീയിട്ടു. വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. മുറ്റത്തെ ബൈക്കും കത്തിച്ചു.


വീട്ടിലെ നായയുടെ കുരകേട്ട് അയൽവാസികളെത്തിയപ്പോഴാണ് തീപിടിച്ചത് കണ്ടത്. വീട്ടുകാരൊക്കെ ബന്ധുവീട്ടിൽ പോയിരിക്കുകയാണെന്നും സംഭവത്തിൽ പരാതിയില്ലെന്നും വീട്ടുടമ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെ ഇദ്ദേഹത്തിന്റെ കാറും കത്തി നശിച്ചിരുന്നുവെന്നാണ് വിവരം.