പ്രവേശനം ആരംഭിച്ചു

Saturday 11 May 2024 12:03 AM IST

കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വി.ആർ ഡെവലപ്പർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു . പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എ.ആർ / വി.ആർ ഡെവലപ്പർമാരാകാനും 3 ഡി വെർച്വൽ എൻവയോൺമെന്റ് വികസിപ്പിക്കാനും യൂണിറ്റി പോലുള്ള വീഡിയോ ഗെയിം എൻജിനുകളുമായി പ്രവർത്തിക്കാനും പരീശീലിപ്പിക്കുന്ന കോഴ്‌സിന് യൂണിറ്റി സർട്ടിഫിക്കേഷൻ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 8921636122, 7736645206.

Advertisement
Advertisement