നഴ്‌സസ് വാരാഘോഷം സമാപനത്തിലേക്ക്

Saturday 11 May 2024 12:09 AM IST

കോട്ടയം : രാജ്യാന്തര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നാളെ രാവിലെ 10 ന് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 8 ന് ജില്ലാ ആശുപത്രിയിൽ നിന്ന് 'നഴ്‌സസ് ദിനറാലി' ആരംഭിക്കും. ജില്ലാ നഴ്‌സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ ഫ്ലാഗ് ഒഫ് നിർവഹിക്കും. എം.സി.എച്ച് ഓഫീസർ ഇൻ ചാർജ് ജെസ്സി ജോസഫ് പതാക ഉയർത്തും. സമാപനസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അദ്ധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ മുഖ്യാതിഥിയാകും. കോട്ടയം ഗവ.കോളേജ് ഒഫ് നഴ്‌സിംഗ് അസോ.പ്രൊഫസർ ഡോ.ലിനി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Advertisement
Advertisement