കട്ട സ്റ്റൈലിഷ് ലുക്കിൽ മിയ

Saturday 11 May 2024 6:00 AM IST

അമ്മയായ ശേഷം ശരീരഭാരം കുറച്ച് വീണ്ടും തകർപ്പൻ ലുക്കിൽ മിയ. വിദേശരാജ്യത്ത് പോയതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ മിയ ആരാധകർക്കായി പങ്കുവച്ചു. വെളുപ്പ് ബനിയനും നീല ജീൻസും ധരിച്ച് മൊബൈൽ ഫോൺ നോക്കിനിൽക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളാണ് മിയ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഞാൻ എന്റെ ഫോൺ പരിശോധിക്കാറുണ്ട്. ഇത് ഞാൻ മാത്രമാണോ എല്ലാവരും ചെയ്യാറുണ്ട്. മിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. അമ്മയായശേഷം കൂടുതൽ ചെറുപ്പമായല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

2020 സെപ്തംബറിൽ 12നായിരുന്നു അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. തൃഷയോടൊപ്പം അഭിനയിച്ച ദ റോഡ് ആണ് മിയയുടേതായി അവസാനം റിലീസ് ചെയ്ത തമിഴ് ചിത്രം. മേയ് 24ന് റിലീസ് ചെയ്യുന്ന ജിസ് ജോയി സംവിധാനം ചെയ്യുന്ന ആസിഫ് അലി, ബിജു മേനോൻ ചിത്രം തലവനിൽ മിയ അഭിനയിക്കുന്നുണ്ട്. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. അൽഫോൻസാമ്മ സീരിയലിൽ പ്രധാന വേഷം അവതരിപ്പിച്ച മിയ ഡോക്ടർ ലവ്, ഇൗ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയമായി. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്.

Advertisement
Advertisement