ജിതു മാധവന്റെ ചിത്രത്തിൽ ചാക്കോച്ചൻ

Saturday 11 May 2024 6:00 AM IST

അൻവർ റഷീദും ചാക്കോച്ചനും ചേർന്ന് നിർമ്മാണം

രോമാഞ്ചം , ആവേശം എന്നീ സൂപ്പർ ഹിറ്ര് ചിത്രങ്ങൾക്കുശേഷം ജിതു മാധവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. അൻവർ റഷീദും ചാക്കോച്ചനും ചേർന്നാണ് നിർമ്മാണം.നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെചിത്രീകരണം പൂർത്തിയായ ശേഷം ജിതു മാധവന്റെ ചിത്രത്തിൽ ചാക്കോച്ചൻ ജോയിൻ ചെയ്യും.ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നിർമ്മാണ പങ്കാളി കൂടിയാണ്. ജയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ... ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുവർഷത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ഗ്ർർർ... . മേയ് 16ന് റിലീസ് ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.അതേസമയം

ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ജിത്തു അഷ്റഫ് ചിത്രത്തിൽ പ്രിയാമണിയാണ് നായിക.ജോസഫ് എന്ന ചിത്രത്തിലൂടെ തിരക്കഥകൃത്തായി അരങ്ങേറ്രം കുറിച്ച ഷാഹി കബീർ ആണ് രചന.
ജഗദീഷ്, മനോജ് കെ .യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ കൂടിയായഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ് കാമറ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മാണം. പ്രണയ വിലാസത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.

Advertisement
Advertisement