കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു

Saturday 11 May 2024 6:00 AM IST

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യ ആക്ഷൻ ചിത്രം കണ്ണപ്പ യിൽ പ്രഭാസ് ജോയിൻ ചെയ്തു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം പരമശിവന്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
"എന്റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതോടെ 'കണ്ണപ്പ' പൂർണമായും പാൻ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. പ്രഭാസിന്റെ അഭിനയ മികവും തന്റെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിക്കാൻ വഹിക്കുന്ന പരിശ്രമങ്ങളും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. അക്ഷയ് കുമാറും മോഹൻലാൽ സാറും ഉൾപ്പെടുന്ന ഈ ചിത്രത്തിലേക്കുള്ള പ്രഭാസിന്റെ കൂടിച്ചേരൽ സിനിമയുടെ പദവി ഉയർത്തുന്നു. പ്രേക്ഷകർക്ക് അവിസ്മരണീയമായ സിനിമാറ്റിക് അനുഭവമായിരിക്കും 'കണ്ണപ്പ' എന്ന് ഉറപ്പു നൽകുന്നുവെന്ന് വിഷ് ണു മഞ്ചു പറഞ്ഞു.തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇം​ഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ഛായാഗ്രഹണം: ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ: കേച ഖംഫക്ദീ, കൊറിയോഗ്രഫി: പ്രഭുദേവ. പി.ആർ. ഒ ശബരി.

Advertisement
Advertisement