കരിയർ കൗൺസിലിംഗ് പ്ലാറ്റ്ഫോം

Saturday 11 May 2024 4:28 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങളെക്കുറിച്ച് മനസിലാക്കാൻ ടി.സി.എസ് അയോൺ കരിയർ ഇൻസൈറ്റ് പ്ലാറ്റ്‌ഫോമുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്.ടെക്നോപാർക്ക് ആസ്ഥാനമായ ഐ.സി.ടി അക്കാഡമിയും സഹകരിക്കുന്നുണ്ട്. 13-15, 16 -17, 18 വയസിന് മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്ലാറ്റ്ഫോമിലൂടെ സൗജന്യ കരിയർ കൗൺസിലിംഗ് ലഭ്യമാക്കുന്നത്. 500 തൊഴിലുകളും 28,000ലധികം സ്ഥാപനങ്ങളിലുള്ള 2,90,000ലേറെ കോഴ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും.പ്രവേശന പരീക്ഷകൾ,സ്‌കോളർഷിപ്പുകൾ,ട്രെൻഡിംഗ് കരിയറുകൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദ്ദേശവും ലഭിക്കും.ഒരുലക്ഷത്തോളം പേർക്ക് സേവനം ലഭ്യമാക്കാനാകുമെന്ന് അക്കാഡമി സി.ഇ.ഒ മുരളീധരൻ മണ്ണിങ്കൽ പറഞ്ഞു.

Advertisement
Advertisement