കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം സമൂഹത്തിന് വേണ്ടിയാകണം: പന്ന്യൻ രവീന്ദ്രൻ

Saturday 11 May 2024 12:00 AM IST

ഒല്ലൂർ: യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം സമൂഹത്തിലെ അശരണർക്ക് വേണ്ടിയായിരിക്കണമെന്ന് മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ മുൻ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യ എതിരാളികൾ മുതലാളിമാരും വർഗീയതയുമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മറ്റു നേതാക്കളായ സി.എൻ. ജയദേവൻ, ടി.ആർ. രമേഷ് കുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എസ്. പ്രദീപ് കുമാർ, അജിത വിജയൻ, കെ.കെ. രാജേന്ദ്രബാബു, എം.കെ. ഗോപാലകൃഷ്ണൻ, ശ്രീവിദ്യ രാജേഷ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.ഡി. റെജി സ്വാഗതവും കനിഷ്‌കൻ വല്ലൂർ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതിന് ടി.ആർ. രാധാകൃഷ്ണന്റെ വസതിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക്കും റെഡ് വളണ്ടിയർ സെല്യുട്ടിനും ശേഷമമാണ് മറ്റു ചടങ്ങുകൾ നടന്നത്.

Advertisement
Advertisement