കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരം ശേഖരിക്കണം

Saturday 11 May 2024 12:00 AM IST

തൃശൂർ: തൃശൂർ കോർപറേഷനിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരം ശേഖരിക്കണമെന്ന് കോൺഗ്രസ് കൗൺസിലർ ജോൺ ഡാനിയൽ. നേരത്തേ ഇതുസംബന്ധിച്ച് കൗൺസിലെടുത്ത തീരുമാനം നടപ്പാക്കണം. അത് ചെയ്യുന്നതിൽ വിമുഖത കാണിക്കുകയാണ്. കോർപറേഷനുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ പരിഗണനയിലുള്ളതും വിധി വന്നതുമായ കേസുകളിൽ കോർപറേഷനുണ്ടായ അനുകൂല നടപടികൾ പരിശോധിക്കുകയാണ് വേണ്ടത്. അതിന് പകരം ബിനി ടൂറിസ്റ്റ് വിഷയം മാത്രം ചർച്ചയ്ക്കെടുത്തത് നിലവിലുള്ള കേസുകളുടെ നിജസ്ഥിതി മറച്ചു വയ്ക്കാനാണ്. എന്നാൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ബിനി വിഷയത്തിൽ കോടതി നടപടികൾ തീർന്നുവെന്ന് സ്ഥാപിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടുവെന്നും പറഞ്ഞു.

Advertisement
Advertisement