ബേക്കൽ ബീച്ച് പാർക്കിൽ ടേസ്റ്റി കാർണിവൽ

Friday 10 May 2024 8:34 PM IST

ബേക്കൽ: വേനൽ അവധിക്കാലം ആഘോഷമാക്കാൻ വരുന്ന സഞ്ചാരികൾക്ക് വേണ്ടി നാവിൽ കൊതിയൂറും ഭക്ഷണ വിഭവങ്ങളുടെ ടേസ്റ്റി കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബി.ആർ.ഡി.സി ബോർഡ് അംഗവുമായ കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മലബാറിന്റെ തനത് രുചിഭേദങ്ങളുടെ വിവിധ സ്റ്റാളുകൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.വൈകിട്ട് നാല് മണി മുതൽ 11 മണി വരെ പ്രവർത്തിക്കുന്ന നാടൻ, ഇന്ത്യൻ, ചൈനീസ്, തുടങ്ങി വ്യത്യസ്ത വിഭവങ്ങളുടെ ടേസ്റ്റി കാർണിവൽ ജൂൺ രണ്ട് വരെ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ക്യൂ.എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.കെ.അബ്ദുൽ ലത്തീഫ് , അനസ് മുസ്തഫ, ശിവദാസ് കിനേരി, ആഷിർ അബ്ദുല്ല, ഷീബ, മിഥിലാജ് എന്നിവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement