ചേരിക്കൽ ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ടം

Friday 10 May 2024 8:38 PM IST

കാഞ്ഞങ്ങാട്: ബല്ലത്ത് ബലത്തപ്പൻ, ചക്രവാണി, പുതിയകണ്ടം വിഷ്ണുമൂർത്തി എന്നീ ദേവസ്ഥാനങ്ങളുടെ താവഴിയിലുള്ള അതിപുരാതനമായ അത്തിക്കോത്ത്എ.സി നഗർ ചേരിക്കൽ ചാമുണ്ഡി അമ്മ ദേവസ്ഥാനം തറവാട് കളിയാട്ട മഹോത്സവം 11 ,12 തീയതികളിൽ നടക്കും. കളിയാട്ടത്തിനു മുന്നോടിയായി കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ഇന്ന് രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ നടക്കും. വൈകീട്ട് 6 മണിക്ക് ദീപാരാധന, തുടർന്ന് തിടങ്ങൽ.തുടർന്ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്, ഗുരു കാരണവർ തെയ്യം, ബീരൻ തെയ്യം, മന്ത്രമൂർത്തി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 1ന് രാവിലെ നാലുമണിക്ക് കരിഞ്ചാമുണ്ഡി അമ്മയുടെ പുറപ്പാട്, തുടർന്ന് കൊറത്തിയമ്മയുടെ പുറപ്പാട്, കാപ്പാളത്തിയമ്മ, വിഷ്ണുമൂർത്തി, ആട്ടക്കാരത്തി, ചേരിക്കൽ ചാമുണ്ഡി അമ്മ എന്നീ തെയ്യക്കോലങ്ങളും തുടർന്ന് അരങ്ങിലെത്തും.

Advertisement
Advertisement