ആരവം ഏകദിന ക്യാമ്പ്

Friday 10 May 2024 8:42 PM IST

പിലിക്കോട് :പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരത്തിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്കായി 'ആരവം' ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. റിട്ടയേർഡ് എ.ഡി.പി.ഐ രാഘവൻ ചെമ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സുമേശന്‍ അദ്ധ്യക്ഷത വഹിച്ചു . വേവ്സ് ദ പവർ ഓഫ് ഇംഗ്ലീഷ് ,വിസ്മയം ഗണിതം, ലൈഫ് സ്കിൽ, പാട്ടുപാടി കൂട്ടുകൂടാം എന്നീ സെഷനുകളിൽ സി ടി. പ്രഭാകരൻ, രാഘവൻ ചെമ്പൻ, ഷൈജിത്ത് കരുവക്കോട്, സുഭാഷ് അറുകര എന്നിവർ കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ എ.രത്നാവതി ,എസ്.എം.സി. ചെയർമാൻ സി കെ.രവീന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് എം.വി.സുജാത, കെ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു .പ്രധാനദ്ധ്യാപിക എം.രേഷ്മ സ്വാഗതം പറഞ്ഞു.

Advertisement
Advertisement