നടപടിയെടുക്കണം : എൻ.ജി.ഒ.യൂണിയൻ

Saturday 11 May 2024 1:28 AM IST

ചേർത്തല: ചേർത്തല സൗത്ത് പഞ്ചായത്ത് ഓഫീസിനുള്ളിൽ കടന്ന് ജീവനക്കാരെ കൈയേറ്റം ചെയ്തയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മി​റ്റി ആവശ്യപ്പെട്ടു. ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന ജേക്കബ് എന്നയാൾ ഓഫീസിലെത്തി നികുതി കുടിശിക സംബന്ധിച്ച് ജീവനക്കാരുമായി ബഹളമുണ്ടാക്കുകയും വനിതകളുൾപ്പെടെയുള്ള ജീവനക്കാരെ കൈയ്യേ​റ്റം ചെയ്യുകയും ,എൻ.ജി.ഒ.യൂണിയൻ ജില്ലാ കൗൺസിൽ അംഗം ആർ.ജോജിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ജോജി ചേർത്തല താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിക്ഷേധ പ്രകടനം നടത്തുമെന്ന് എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി സി.സിലീഷ് അറിയിച്ചു.

Advertisement
Advertisement