കേജ്‌‌രിവാൾ കളത്തിൽ ; ഇന്ന് റോഡ് ഷോ

Saturday 11 May 2024 1:12 AM IST

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജാമ്യത്തിൽ ഇറങ്ങിയതോടെ ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തീപാറും. പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്താനാണ് കേജ്‌രിവാളിനെ മദ്യനയക്കേസിൽ കുരുക്കിയതെന്ന് ആം ആദ്മി പാർട്ടിയും 'ഇന്ത്യ' സഖ്യവും ആരോപിക്കുന്നതിനിടെയാണ് പ്രചാരണത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി ജാമ്യം നൽകിയത്. സൗത്ത് ഡൽഹിയിൽ ഇന്ന് റോഡ് ഷോ നടത്തുമെന്ന് തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കേജ്‌രിവാൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വേട്ടയാടുന്നുവെന്ന് പ്രചാരണങ്ങളിൽ വ്യാപകമായി ആം ആദ്മി പാർട്ടി പറയുന്നുണ്ട്. 'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ' (ജയിൽ കാ ജവാബ് വോട്ട് സേ) പ്രചാരണവും ആരംഭിച്ചിരുന്നു. കേജ്‌രിവാൾ പുറത്തുവന്നതോടെ ഡൽഹിയിലെയും പഞ്ചാബിലെയും പാർട്ടി കേഡറുകൾക്ക് വർദ്ധിത വീര്യമാണ്. 'ഇന്ത്യ' മുന്നണിയുടെ പ്രതീക്ഷകൾക്കും ശക്തിയേറുന്നു.

ആം ആദ്മി പാർട്ടി മത്സരിക്കുന്ന ഡൽഹിയിലെ നാല്, പഞ്ചാബിലെ 13, ഹരിയാനയിലെ ഒന്നും സീറ്രുകളിൽ വോട്ടെടുപ്പ് നടക്കാനിരിക്കയാണ്. 'ഇന്ത്യ' മുന്നണിയിലെ സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഡൽഹിയിൽ മൂന്ന് സീറ്റിൽ മത്സരിക്കുന്നുണ്ട്. അവിടെയും കേജ്‌രിവാൾ പ്രചാരണത്തിനെത്തും. 2019ൽ ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പിയാണ് നേടിയത്. കേജ്‌രിവാൾ എത്തുന്നതോടെ തീപാറും. ആം ആദ്മി പാർട്ടി ഏറ്റവും കൂടുതൽ സീറ്രിൽ മത്സരിക്കുന്നത് പഞ്ചാബിലാണ്.( ആകെയുള്ള 13 സീറ്റിലും ) അവിടത്തെ പോരാട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിർണായകമാകും. അറസ്റ്റ് സഹതാപതരംഗം സൃഷ്ടിച്ചെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അത്തരം പ്രചാരണം ബി.ജെ.പി മുഖവിലയ്ക്കെടുക്കുന്നില്ല. കേജ്‌രിവാൾ അഴിമതി നടത്തിയതിനാണ് ജയിലിൽ പോയതെന്ന വാദത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു. കോൺഗ്രിലെ ആഭ്യന്തര തർക്കങ്ങൾ 'ഇന്ത്യ' സഖ്യത്തിന്റെ സാദ്ധ്യതകൾക്ക് തിരിച്ചടിയാകുമെന്നും പറയുന്നു. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അർവിന്ദർ സിംഗ് ലവ്‌ലി രാജിവച്ച് ബി.ജെ.പിയിലേക്ക് പോയിരുന്നു.

 പോ​രാ​ട്ടം​ ​തു​ട​രും​ ​:​ ​കേ​ജ്‌​രി​വാൾ

ഏ​കാ​ധി​പ​ത്യ​ത്തി​ൽ​ ​നി​ന്ന് ​രാ​ജ്യ​ത്തെ​ ​ര​ക്ഷി​ക്ക​ണ​മെ​ന്നും,​ ​അ​തി​നാ​യി​ ​പോ​രാ​ട്ടം​ ​തു​ട​രു​മെ​ന്നും​ ​തീ​ഹാ​ർ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ​ ​പ്ര​തി​ക​രി​ച്ചു.​ ​ത​ന്നെ​ ​കാ​ണാ​നെ​ത്തി​യ​ ​നൂ​റു​ക​ണ​ക്കി​ന് ​ആം​ ​ആ​ദ്മി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​കേ​ജ്‌​രി​വാ​ൾ.​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​അ​ദ്ദേ​ഹം​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​ദൈ​വ​ത്തി​ന്റെ​ ​അ​നു​ഗ്ര​ഹം​ ​ത​നി​ക്കു​ണ്ട്.​ ​ഇ​ന്നു​ ​രാ​വി​ലെ​ 11​ന് ​കൊ​ണാ​ട്ട് ​പ്ലേ​സി​ലെ​ ​ഹ​നു​മാ​ൻ​ ​ക്ഷേ​ത്രം​ ​സ​ന്ദ​ർ​ശി​ക്കും.​ ​ഹ​നു​മാ​ൻ​ ​ഭ​ഗ​വാ​ന്റെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടും.​ ​ഒ​രു​ ​മ​ണി​ക്ക് ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തു​മെ​ന്നും​ ​കേ​ജ്‌​രി​വാ​ൾ​ ​വ്യ​ക്ത​മാ​ക്കി.

 സ്വാ​ഗ​തം​ ​ചെ​യ്ത് ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി: ജ​യി​ലി​ലേ​ക്ക് ​മ​ട​ങ്ങു​മെ​ന്ന് ​ബി.​ജെ.​പി

ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​‌​ജ്‌​രി​വാ​ളി​ന് ​ഇ​ട​ക്കാ​ല​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ൾ​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​ ​വോ​ട്ടെ​ണ്ണു​ന്ന​ ​ജൂ​ൺ​ ​നാ​ലി​ന് ​ശേ​ഷം​ ​മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​ ​എ​ന്ന​ ​നി​ല​യി​ലേ​ക്ക് ​മാ​റു​ന്ന​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് ​സ​ബ​ർ​മ​തി​ ​ആ​ശ്ര​മ​ത്തി​ലി​രു​ന്ന് ​ആ​ത്മ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​സ​മ​യം​ ​ല​ഭി​ക്കു​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ക​രി​ച്ചു.
ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​ജാ​ർ​ഖ​ണ്ഡ് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഹേ​മ​ന്ത് ​സോ​റ​നും​ ​നീ​തി​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പ​വ​ൻ​ ​ഖേ​ര​ ​പ​റ​ഞ്ഞു.​ ​ഇ​ട​ക്കാ​ല​ ​ജാ​മ്യം​ ​മാ​ത്ര​മാ​ണ് ​ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും,​ ​കേ​ജ്‌​രി​വാ​ൾ​ ​ജ​യി​ലി​ലേ​ക്ക് ​ത​ന്നെ​ ​തി​രി​ച്ചു​പോ​കു​മെ​ന്നും​ ​ബി.​ജെ.​പി​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ര​വാ​ദം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​വ​ക്താ​വ് ​ഷാ​സി​യ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സ​ത്യം​ ​വി​ജ​യി​ച്ചു​വെ​ന്ന് ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​പ്ര​തി​ക​രി​ച്ചു.

'​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​വി​ജ​യം.​ ​ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് ​പേ​രു​ടെ​ ​പ്രാ​ർ​ത്ഥ​ന​യു​ടെ​ ​ഫ​ലം​".
-​ ​സു​നി​ത,​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​ഭാ​ര്യ

'​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​മു​ന്ന​ണി​ക്ക് ​ജ​യി​ൽ​മോ​ച​നം​ ​സ​ഹാ​യ​ക​മാ​കും​".
-​ ​മ​മ​ത​ ​ബാ​ന​ർ​ജി,​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി

'​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​ജാ​മ്യം​ ​ന​ൽ​കു​ന്ന​ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​കാ​ര്യം​".
-​ ​തു​ഷാ​ർ​ ​മേ​ത്ത,​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റൽ

'​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മു​ഖ​ത്തേ​റ്റ​ ​അ​ടി​".
-​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ

 സ​ങ്ക​ടം​ ​തൂ​ത്തെ​റി​ഞ്ഞ് ആ​പ്പ് ​പ്ര​വ​ർ​ത്ത​കർ

മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​ഇ.​ഡി​ ​അ​റ​സ്റ്റ് ​ചെ​യ്ത് ​അ​മ്പ​താം​ ​ദി​വ​സ​മാ​ണ് ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​നേ​താ​വു​മാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ന്ന് ​ഇ​ട​ക്കാ​ല​ ​ജാ​മ്യം​ ​ല​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ഉ​ത്ത​ര​വ് ​പു​റ​ത്തു​വ​ന്ന​യു​ട​ൻ​ ​നൂ​റു​ക​ണ​ക്കി​ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പാ​ദ്ധ്യാ​യ​ ​മാ​ർ​ഗി​ലെ​ ​പാ​ർ​ട്ടി​ ​ആ​സ്ഥാ​ന​ത്തേ​ക്കും,​ ​കേ​ജ്‌​രി​വാ​ൾ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​തീ​ഹാ​ർ​ ​ജ​യി​ലി​ലേ​ക്കു​മൊ​ഴു​കി​യെ​ത്തി.​ ​കൊ​ടി​തോ​ര​ണ​ങ്ങ​ളും​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​തെ​രു​വു​ക​ൾ​ ​ആ​ഘോ​ഷ​മാ​ക്കി.
രാ​ത്രി​ ​ഏ​ഴി​ന് ​കേ​ജ്‌​രി​വാ​ൾ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​കാ​റി​ൽ​ ​പു​റ​ത്തേ​ക്ക് ​വ​ന്ന​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ആ​വേ​ശം​ ​ഇ​ര​ട്ടി​യാ​യി.​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചു.​ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​ത​ന്നെ​ ​താ​ൻ​ ​തി​രി​ച്ചു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ​കേ​ജ്‌​രി​വാ​ൾ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്ത​പ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ർ​ത്തു​വി​ളി​ച്ചു.

Advertisement
Advertisement