യുവാവിനെ വെട്ടിയ പ്രതി പിടിയിൽ

Saturday 11 May 2024 1:13 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ കോളനിയിൽ അപ്പു എന്ന് വിളിക്കുന്ന വിഷ്ണുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരംപാറ വി.കെ.പി നഗറിൽ ടി.സി 7/323 അംബിക ഭവനിൽ പക്രു എന്ന നിതീഷിനെയാണ് (23) പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി നിതീഷിന്റെ അച്ഛനും വിഷ്ണുവും തമ്മിൽ കോളനിയിൽ വച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലണ് നിതീഷ് ഉൾപ്പെടുന്ന സംഘം വിഷ്ണുവിനെ ആക്രമിച്ചത്.വിഷ്ണുവിനെ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടി മാരകമായി പരിക്കേൽപ്പിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement