ഹോട്ടൽ മുറിയിൽ ഭാര്യക്കൊപ്പം രണ്ടു യുവാക്കളെ ഭർത്താവ് പിടികൂടി,​ പിന്നാലെ സംഭവിച്ചത്,​ വീഡിയോ

Friday 10 May 2024 11:54 PM IST

ലക്നൗ : ഹോട്ടൽ മുറിയിൽ നിന്ന് ഭാര്യക്കൊപ്പം ഭർത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ പിടികൂടി. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തിൽ ഭാര്യക്കും യുവാക്കൾക്കും ക്രൂരമായ മർദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഭാര്യയും ഭർത്താവും. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാ‌സ്‌ഗഞ്ചിലെ ഹോട്ടലിൽ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭർത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭർത്താവിനെതിരെ യുവതി പരാതിയൊന്നും നൽകിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹർ സ്വദേശികളാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് വിവരം.

Advertisement
Advertisement