 ബാലാവകാശ കമ്മി. ഇടപെട്ടു വിവാഹം മുടങ്ങി; 16കാരിയെ കഴുത്തറുത്ത് കൊന്നു

Saturday 11 May 2024 1:33 AM IST

ബം​ഗ​ളൂ​രു​:​ ​വി​വാ​ഹം​ ​മു​ട​ങ്ങി​യ​ ​ദേ​ഷ്യ​ത്തി​ൽ​ 16​കാ​രി​യെ​ ​യു​വാ​വ് ​ക​ഴു​ത്ത​റു​ത്ത് ​കൊ​ന്നു.പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒ​ളി​വി​ൽ​ ​പോ​യ​ ​പ്ര​തി​ ​പ്ര​കാ​ശി​നെ(32​)​ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ​ക​ർ​ണാ​ട​ക​യി​ലെ​ ​മ​ടി​ക്കേ​രി​യി​ലാ​ണ് ​സം​ഭ​വം.​ ​ഇ​യാ​ളും​ ​പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള​ ​വി​വാ​ഹ​നി​ശ്ച​യം​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ത​ട​ഞ്ഞ​തി​നു​ ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​കൊ​ല​പാ​ത​കം.പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​പാ​സാ​യ​ ​മീ​ന​യും​ ​പ്ര​കാ​ശും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹ​നി​ശ്ച​യം​ ​മ​ടി​ക്കേ​രി​യി​ലെ​ ​സു​ർ​ല​ബ്ബി​ ​ഗ്രാ​മ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കു​ന്നെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ച​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​സ്ഥ​ല​ത്തെ​ത്തു​ക​യും​ ​ച​ട​ങ്ങ് ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്‌​തു.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​പോ​ക്‌​സോ,​ ​ശൈ​ശ​വ​ ​വി​വാ​ഹ​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​രം​ ​കേ​സെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​അ​റി​യി​ച്ചു.വീ​ട്ടു​കാ​ർ​ക്ക് ​കൗ​ൺ​സ​ലിം​ഗും ​ന​ട​ത്തി.​ ​ഇ​തോ​ടെ​ ​വി​വാ​ഹം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.മ​ണി​ക്കൂ​റു​ക​ൾ​ക്കു​ ​ശേ​ഷം​ ​പ്ര​കാ​ശ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​മാ​താ​പി​താ​ക്ക​ളെ​ ​മൂ​ർ​ച്ച​യു​ള്ള​ ​ആ​യു​ധ​മു​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ച്ചു.​ ​പെ​ൺ​കു​ട്ടി​യെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ചി​റ​ക്കി​ ​ക​ഴു​ത്ത​റു​ത്ത് ​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.​ ​

തുടർന്ന് പെൺകുട്ടിയുടെ തലയുമായി ഇയാൾ രക്ഷപ്പെട്ടു. പ്രകാശിനായുള്ള തെരച്ചിൽ തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കുടക് എസ്.പി കെ.രാമരാജൻ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ചികിത്സയിലാണ്.

Advertisement
Advertisement