കവിതയുടെ ജാമ്യാപേക്ഷ; ഇ.ഡിക്ക് നോട്ടീസ്

Saturday 11 May 2024 1:35 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. ഇ.ഡിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ, ഹർജി വരുന്ന 24ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. ജാമ്യാവശ്യം ഡൽഹി റൗസ് അവന്യു കോടതി തള്ളിയതിനെ തുടർന്നാണ് കവിത ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 15ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് ഭാരത് രാഷ്ട്ര സമിതി നേതാവിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 11ന് മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം,​ മദ്യനയക്കേസിൽ കവിതയെ പ്രതിയാക്കി ഇ.ഡി പുതിയ കുറ്റപത്രം റൗസ് അവന്യു കോടതിയിൽ സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ ചേർത്താണ് ആറാമത്തെ കുറ്റപത്രം സമർപ്പിച്ചത്.

Advertisement
Advertisement