ഛത്തീസ്ഗഢിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

Saturday 11 May 2024 1:36 AM IST

റായ്‌പൂർ: ഛത്തീസ്ഗഢിൽ ഏറ്റമുട്ടൽ തുടരുന്നതിനിടെ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇന്നലെ ബസ്‌തർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം നീണ്ട ഏറ്രുമുട്ടലുണ്ടാകുകയായിരുന്നു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേരെ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോബ്രാ, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്, ജില്ലാ റിസർവ് ഗാർഡുകൾ എന്നിവരടങ്ങുന്ന വിവിധ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്.ഇന്നലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് ആദ്യം രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാസേന സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 16ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Advertisement
Advertisement