കേരള സർവകലാശാല

Saturday 11 May 2024 1:56 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ ത്രിവത്സര എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ഒക്‌ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നവംബർ/ഡിസംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം കോം. ഫിനാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി ടെക്. പാർട്ട് ടൈം റിസ്ട്രക്‌ച്ചേർഡ് കോഴ്സ് (2013 സ്‌കീം - സപ്ലിമെന്ററി) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷകൾ ജൂൺ 10 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം പരീക്ഷയുടെ പ്രാക്ടിക്കൽ 15, 16, 17 തീയതികളിൽ വിവിധ കോളേജുകളിൽ നടത്തും.

Advertisement
Advertisement