കേരള കേന്ദ്ര സർവകലാശാല

Saturday 11 May 2024 1:57 AM IST

പെരിയ (കാസർകോട്): കേരള കേന്ദ്ര സർവകലാശാല വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ മേയ് 22 വരെ നീട്ടി. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി പിജി)യിൽ പങ്കെടുത്തവർക്ക് സർവകലാശാലയുടെ വെബ്‌സൈറ്റ്www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവ്വകലാശാലയിലുള്ളത്. എം.എ. എക്കണോമിക്സ്, എം.എ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്‌നോളജി, എം.എ. ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻ‌ഡ് പൊളിറ്റിക്കൽ സയൻസ്, എം.എ. മലയാളം, എം.എ. കന്നഡ, എം.എ.പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡ ബ്ല്യു, എം.എഡ്, എം.എസ്.സി. സുവോളജി, എം.എസ്.സി. ബയോകെമിസ്ട്രി, എം.എസ്.സി. കെമിസ്ട്രി, എം.എസ്.സി. കംപ്യൂട്ടർ സയൻസ്, എം.എസ്.സി. എൻവയോൺമെന്റൽ സയൻസ്, എം.എസ്.സി. ജീനോമിക് സയൻസ്, എം.എസ്.സി. ജിയോളജി, എം.എസ്.സി. മാത്തമാറ്റിക്സ്, എം.എസ്.സി. ബോട്ടണി, എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. യോഗ തെറാപ്പി, എൽ.എൽ.എം, മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്, എം.ബി.എ, എം.ബി.എ ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, എംകോം എന്നിവയാണ് പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക. ഇ മെയിൽ: admissions@cukerala.ac.in

Advertisement
Advertisement