ഫോക്കസ് പോയിന്റ് 2024 ആഫ്ടർ ടെൻത് കരിയർ ഗൈഡൻസ്

Saturday 11 May 2024 1:58 AM IST

തിരുവനന്തപുരം: പത്താംക്ളാസ് പാസായ കുട്ടികൾക്കായി ആഫ്ടർ 10 ടെൻത് 'ഫോക്കസ് പോയിന്റ് ' എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം. ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ മേയ് 14 ന് രാവിലെ 10 മുതൽ ഒരു മണി വരെയാണ് പ്രോഗ്രാം.

പത്താംക്ലാസ് പരീക്ഷയിൽ തുടർപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ മുന്നിൽ തുടർപഠന സാദ്ധ്യതകൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.പത്താംക്ളാസ് പാസായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Advertisement
Advertisement