ബാരൺ ട്രംപ് രാഷ്ട്രീയത്തിലേക്ക്

Saturday 11 May 2024 9:24 AM IST

വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൻ ബാരൺ ട്രംപ് ( 18 )​ രാഷ്ട്രീയത്തിലേക്ക്. ജൂലായിൽ റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ ഫ്ലോറിഡയിൽ നിന്നുള്ള ഡെലിഗേറ്റായി ഹൈസ്കൂൾ വിദ്യാർത്ഥിയായ ബാരൺ പങ്കെടുക്കും. നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്കുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് കൺവെൻഷനിലൂടെയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകൾ ചേർന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും. എതിരാളികളെല്ലാം പിന്മാറിയതിനാൽ ഇത്തവണ ട്രംപ് തന്നെയാണ് സ്ഥാനാർത്ഥി. ട്രംപിന്റെ മറ്റുമക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ,​ എറിക്,​ ടിഫാനി എന്നിവരും ഫ്ലോറിഡയിലെ ഡെലിഗേറ്റുകളാണ്. ട്രംപിന്റെയും മൂന്നാമത്തെ ഭാര്യ മെലാനിയയുടെയും ഏകമകനാണ് ബാരൺ. ട്രംപ് കുടുംബത്തിൽ ഏറ്റവും ഉയരമുള്ളതും ബാരണിനാണ് ( 201 സെന്റീമീറ്റർ).

Advertisement
Advertisement