റഷ്യയിൽ മിഖായിൽ മിഷുസ്റ്റിൻ പ്രധാനമന്ത്രിയായി തുടരും

Saturday 11 May 2024 9:44 AM IST

മോസ്കോ : റഷ്യയിൽ മിഖായിൽ മിഷുസ്റ്റിൻ പ്രധാനമന്ത്രിയായി തുടരും. മിഷുസ്റ്റിന്റെ പുനർ നിയമനം സംബന്ധിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമർപ്പിച്ച ശുപാർശ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ അംഗീകരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പുട്ടിൻ അഞ്ചാമതും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 87 ശതമാനത്തിലേറെ വോട്ടോടെയാണ് പുട്ടിൻ അധികാരമുറപ്പിച്ചത്.

യുക്രെയിൻ സംഘർഷത്തിനും പാശ്ചാത്യ ഉപരോധങ്ങൾക്കുമിടെയിൽ രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് മേൽനോട്ടം വഹിച്ചത് 58കാരനായ മിഷുസ്റ്റിനാണ്. 2020ലാണ് ഇദ്ദേഹം അധികാരത്തിലെത്തിയത്.

Advertisement
Advertisement