മണിമലക്കാവിൽ ധ്വജപ്രതിഷ്ഠ നാളെ

Sunday 12 May 2024 12:00 AM IST

ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ നാളെ രാവിലെ 8.29 നും 9.40 നും മദ്ധ്യേ നടക്കും. വൈകിട്ട് 5.30 നും 6 നും മദ്ധ്യേ തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരി, മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 17 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലിദർശനം. രാത്രി 8 മുതൽ വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക. 18 ന് രാവിലെ 7 ന് പൊങ്കാല. വൈകിട്ട് 5ന് ആറാട്ട് പൂജ. 9 ന് ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്. ചടങ്ങുകൾക്ക് ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരൻ നായർ, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കൽ, വൈസ് പ്രസിഡന്റ് സരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജർ ദിനേശൻ പുളിക്കപ്പറമ്പിൽ, കമ്മറ്റിയംഗങ്ങളായ കുമാർ തേക്കനാംകന്നേൽ, വിജയരാജൻ നായർ എന്നിവർ നേതൃത്വം നൽകും.

Advertisement
Advertisement